ഷൈന്‍ ടോം ചാക്കോയെ ചോദ്യം ചെയ്യല്‍ ഇന്ന് ഉച്ചക്ക്

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോയെ ഇന്ന് ചോദ്യം ചെയ്യാന്‍ പൊലീസ്. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് ഷൈനിന്റെ പിതാവ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. കൊച്ചിയിലെ ഹോട്ടലിൽ നിന്നും ഡാൻസാഫ് എത്തിയപ്പോൾ ഓടിരക്ഷപ്പെട്ട സംഭവത്തിലാണ് ഷൈൻ ടോം ചാക്കോയെ പൊലീസ് ചോദ്യം ചെയ്യുക.

ഇന്നലെ വൈകിട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉള്ള നോട്ടീസ് പൊലീസ് തൃശൂരിലെ ഷൈനിന്റെ വീട്ടിലെത്തി നല്‍കിയത്. ബുധനാഴ്ച രാത്രിയായിരുന്നു ഡാന്‍സാഫ് സംഘത്തിന്റെ ലഹരി പരിശോധനയ്ക്കിടെ ഷൈന്‍ ഹോട്ടലില്‍ നിന്ന് ഓടി രക്ഷപ്പെട്ടത്.

ഷൈനിന് എതിരെ നിലവില്‍ പൊലീസ് കേസ് എടുത്തിട്ടില്ല. ചോദ്യം ചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷം മാത്രമേ തുടര്‍നടപടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കു എന്ന് പോലീസ് അറിയിച്ചു.

‘അവന്‍ അവിടെ വന്നു, അവിടെ നിന്ന് പോയി, അതല്ലേ ഉള്ളൂ. ഇങ്ങനെ കൊറേ ഓലപ്പാമ്പല്ലേ. അത് കഴിഞ്ഞ് കേസാകുമ്പോ വക്കീലുമായി ബന്ധപ്പെടാം. കുറ്റം ചെയ്‌തെങ്കിലല്ലേ കേസാവുക. വേട്ടയാടലാണോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല,’ – എന്ന് ഷൈന്റെ പിതാവ് ചാക്കോ പ്രതികരിച്ചു. സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിക്ക് മുന്നില്‍ ഷൈന്‍ തിങ്കളാഴ്ച തന്നെ ഹാജരാകുമെന്നും ചാക്കോ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top