ഷാര്‍ജയില്‍ മരുഭൂമിയാത്രക്കിടെ വാഹനം മറിഞ്ഞ് മലപ്പുറം സ്വദേശികര്‍ മരിച്ചു

മരിച്ചത് ചെട്ടിപ്പടി,പെരിന്തല്‍മണ്ണ സ്വദേശികള്‍

ഷാര്‍ജ:ഷാര്‍ജയില്‍ മരുഭൂമി യാത്രക്കിടെ (ഡെസേര്‍ട്ട് ഡ്രൈവ്) വാഹനം മറിഞ്ഞ് മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ മലയാളികള്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മരിച്ചത് ചെട്ടിപ്പടി,പെരിന്തല്‍മണ്ണ സ്വദേശികള്‍

ഷാര്‍ജ:ഷാര്‍ജയില്‍ മരുഭൂമി യാത്രക്കിടെ (ഡെസേര്‍ട്ട് ഡ്രൈവ്) വാഹനം മറിഞ്ഞ് മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ മലയാളികള്‍ മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി നിസാം പൂഴക്കല്‍(38), പെരിന്തല്‍മണ്ണ സ്വദേശി കിഴിശ്ശേരി ഷബാബ്(38) എന്നിവരാണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്ക് നിസാര പരിക്കേറ്റു. വാഹനമോടിച്ച ഹാറൂണ്‍, റിഗോ തോമസ് എന്നിവരാണ് പരിക്കേറ്റവര്‍. മദാമിനടുത്ത് വച്ചായിരുന്നു അപകടം. റിയാദില്‍ നിന്ന് സന്ദര്‍ശക വിസയിലാണ് ഇവര്‍ യു.എ.ഇയിലെത്തിയത്.

ചെട്ടിപ്പടിയിലെ പരേതനായ ഹൈദ്രോസ് ഹാജിയുടെയും ആയിഷയുടെയും മകനാണ് നിസാം. ഭാര്യ: റുസ്ത.പി.വി. മക്കള്‍: ജസ,ജന്ന,അഹമ്മദ് ബിലാല്‍. സഹോദരങ്ങള്‍:ഹയറുന്നീസ,നുര്‍സിയ,ഹിസഹാഖ്,ലസി.

പെരിന്തല്‍മണ്ണ കക്കൂത്ത് കിഴിശ്ശേരി ബീരാന്‍കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ് ഷബാബ്. ഭാര്യ: ഫാത്തിമ നംറീന.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •