നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനൊപ്പം വേദി പങ്കിട്ട ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ നടപടി അപലപനീയമാണെന്ന് എഐവൈഎഫ്.
അക്രമത്തിനിരയായ നടിയെ ഐഎഫ്എഫ്‌കെ വേദിയില്‍ കൊണ്ടുവന്നതിലൂടെ സ്ത്രീസുരക്ഷയില്‍ ഇടത് സര്‍ക്കാര്‍ നയം എന്താണെന്ന സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ അതേ കേസിലെ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം വേദി പങ്കിട്ടതിലൂടെ രഞ്ജിത്ത് നല്‍കിയത് തെറ്റായ സന്ദേശമാണെന്ന് എഐവൈഎഫ് വിമര്‍ശിച്ചു.
ദിലീപുമായി വേദി പങ്കിടുന്ന സാഹചര്യം അക്കാദമി ചെയര്‍മാന്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്താവനയില്‍ പറഞ്ഞു.




