ശബരിമലയില്‍ യുവാവ് ആനയുടെ കുത്തേറ്റ് മരിച്ചു

പമ്പ: ശബരിമലയില്‍ യുവാവ് ആനയുടെ കുത്തേറ്റ് മരിച്ചു. ചെന്നൈ സ്വദേശി നിരേഷ് കുമാര്‍(30)ആണ് മരിച്ചത്. കരിമല മുകളില്‍ വെച്ച് ആനയുടെ കുത്തേല്‍ക്കുകയായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം സംഭവിച്ചത്.

രാത്രി 12 മണിയോടെ നിരോഷിനെ കൂടെയുള്ളവര്‍ പമ്പയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചെന്നൈയില്‍ നിന്നുള്ള 19 അംഗ സംഘത്തോടൊപ്പമാണ് നിരേഷ് എത്തിയത്.

കരിമലയില്‍ വച്ച് നിരേഷ് കൂട്ടം തെറ്റി കാട്ടില്‍ കയറിയിരുന്നെന്നാണ് സൂചന.

Share news
error: Content is protected !!
Scroll to Top