കോഴിക്കോട് ; ഇടുക്കി പൈനാവില്‍ സര്‍ക്കാര്‍ എഞ്ചിനീയറിങ്കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനവ്യാപകമായി വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ്എഫ്‌ഐ. കൊലപാതകം ആസൂത്രിതമാണെന്നും ഇതില്‍ ശക്തമായ അന്വേഷണം നടത്തണമെന്നും എസ്എഫ്‌ഐ സംസ്ഥാന സക്രട്ടറി സച്ചിന്‍ദേവ് പറഞ്ഞു.
ഇന്ന് കോളേജ് ഗേറ്റിന് സമീപത്ത് വെച്ചാണ് കണ്ണൂര്‍ സ്വദേശിയായ അവസാനവര്‍ഷ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജിനെ കുത്തിക്കുന്നത്. കഴുത്തിനാണ് കുത്തേറ്റത്.
ധീരജിന് കുത്തിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മണിയറക്കുടി സ്വദേശി നിഖില്‍ പൈലിയാണെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് ംഗം കെജി സത്യന്‍ പറഞ്ഞു. കുത്തേറ്റ ധീരജിനെ ആശുപത്രിയിലെത്തിച്ചത് സത്യന്റെ കാറിലായിരുന്നു.




