കുന്നംകുളത്ത് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം: യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

തൃശൂർ:കുന്നംകുളത്ത് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. കുന്നംകുളം തൃശൂർ സംസ്ഥാനപാതയിൽ കമ്പിപാലത്താണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടം.

തൃശൂർ കോഴിക്കോട് റൂട്ടിലോടുന്ന ‘സുഹറ’ ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ മുൻവശം പൂർണമായും തകർന്നെങ്കിലും
ബസിലെ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ കുന്നംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Share news
error: Content is protected !!
Scroll to Top