ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക്

ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക് സമരം. കേരളാ സര്‍വകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തില്‍ കഴിഞ്ഞ ദിവസം എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നടപടി.

കേരള സര്‍വകലാശാലയിലേക്ക് എസ് എഫ് ഐ നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം എസ് കെ ആദര്‍ശ് ഉള്ളപ്പെടെ ഉള്ളവരെ റിമാന്‍ഡ് ചെയ്തത്. കസ്റ്റഡിയില്‍ ഉള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് കന്റോണ്‍മെന്റ് പോലീസ് ചുമത്തിയത്. കണ്ടാല്‍ അറിയുന്ന ആയിരം പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ സമരം ചെയ്ത 4 പേരെയും റിമാന്‍ഡ് ചെയ്തിരുന്നു.

സര്‍വ്വകലാശാലകള്‍ കാവിവത്കരിക്കാനുള്ള ശ്രമമാണ് ഗവര്‍ണര്‍ നടത്തുന്നതെന്ന് ആരോപിച്ചാണ് എസ് എഫ് ഐ കേരള സര്‍വ്വകലാശാലയിലേക്ക് പ്രതിഷേധം നടത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top