വി പി സാനു വിവാഹിതനായി

മലപ്പുറം: എസ്എഫ്‌ഐ ദേശീയ അധ്യക്ഷന്‍ വി പി സാനു വിവാഹിതനായി. രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിട്യൂട്ടിലെ ഗവേഷക വിദ്യാര്‍ത്ഥിയും പള്ളിപ്പുറം വാത്തശ്ശേരി മുരളി ദാസ് ജയലക്ഷ്മി ദമ്പതികളുടെ മകളുമായ ഗാഥയാണ് വധു.

ഇന്ന് രാവിലെ ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരക ഓഡിറ്റോറിയത്തില്‍ വെച്ച് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു.

വളാഞ്ചേരി വട്ടപ്പറമ്പില്‍ സക്കറിയ റംല ദമ്പതികളുടെ മകനാണ് വി പി സാനു.

ഡിസംബര്‍ 30 ന് വൈകീട്ട് നാലിനും എട്ടിനും ഇടയില്‍ മലപ്പുറം വളാഞ്ചേരിയിലെ സാഗര്‍ ഓഡിറ്റോറിയത്തില്‍ വിവാഹ സത്കാരം നടക്കും.

Share news
error: Content is protected !!
Scroll to Top