തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്‌ഐ-കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. യൂണിയന്‍ ഉദ്ഘാടനത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ കെഎസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്‌നയുള്‍പ്പെടെ മൂന്ന് കെഎസ് യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
കോളേജ് യൂണിയന്‍ ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ കെഎസ് യു പ്രവര്‍ത്തരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് കെഎസ് യു ആരോപിച്ചു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍സ്ഥാനത്തേക്ക് കെഎസ് യു സ്ഥാനാര്‍ത്ഥി വിജയിച്ചിരുന്നു. ഇതെ ചൊല്ലിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിച്ചതെന്ന് കെഎസ് യു നേതാക്കള്‍ പറയുന്നു. പരിക്കേറ്റ കെഎസ് യു പ്രവര്‍ത്തകരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഘര്‍ഷമുണ്ടായത്.




