ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ച് പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് സിംഗ് മന്നിന്റെ സത്യപ്രതിജ്ഞ. ഭഗത് സിങ്ങിന്റെ ഗ്രാമമായ ഖട്കര്‍ കാലനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടത്തിയത്. സത്യപ്രതിജ്ഞയ്ക്ക് ഒടുവിലാണ് ഭഗവന്ത് മന്‍ ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ചത്.
100 ഏക്കര്‍ വരുന്ന സ്ഥലത്താണ് സത്യപ്രതിജ്ഞ ചടങ്ങിനായുള്ള വേദി ഒരുക്കിയത്. ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു ഭഗവത് സിംഗ് മന്‍ സത്യപ്രതിജ്ഞ ചെയ്തത്.
ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഡല്‍ഹി മന്ത്രിമാര്‍, കാലാസാംസ്‌ക്കാരിക വേദിയിലെ പ്രമുഖര്‍, ആംആദ്മി പ്രവര്‍ത്തരുള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്തു.
ഇന്ന് ഭഗവന്ത് മന്‍ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് 16 മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടായിരിക്കും.




