സി. വി അരവിന്ദന്‍ മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി

പരപ്പനങ്ങാടി : ഉള്ളണം എ .എം . യു .പി .സ്‌കൂളില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്ന സീനിയര്‍ അധ്യാപകന്‍ സി.വി. അരവിന്ദന്‍ മാസ്റ്റര്‍ക്ക് യാത്രയപ്പ് നല്‍കി. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ ഷഹര്‍ബാനു ഉദ്ഘാടനം ചെയ്തു.

ബിജു കാവില്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ കെ.പി. മറീന ടീച്ചര്‍, ഗിരീഷ് ചാലേരി, റംലത്ത് കൊടലിക്കോടന്‍ , മാനേജര്‍ വി.പി. ഹസന്‍ ഹാജി, വി.പി. കോയ ഹാജി, പി.പി.ഹസ്സന്‍ ഹാജി, സ്മിത, എം.എ.കെ തങ്ങള്‍, എം.പി. ശശികുമാര്‍ മാസ്റ്റര്‍, എം. അബൂബക്കര്‍ മാസ്റ്റര്‍ , കെ.കെ.മുഹമ്മദാലി മാസ്റ്റര്‍, നാസര്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി.ടി.എ. പ്രസിഡന്റ് സി.എ. അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായിരുന്നു.

ഹെഡ് മാസ്റ്റര്‍ കെ.അബ്ദുല്‍ കരീം സ്വാഗതവും രാജീവ് മാസ്റ്റര്‍ പി.പി.നന്ദിയും പറഞ്ഞു. കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top