കോഴിക്കോട് മാങ്കാവ് വന്‍ ലഹരി വേട്ട. 82 എല്‍എസ്ഡി സ്റ്റാമ്പും, ഒന്നേകാല്‍ കിലോ ഹാഷിഷ് ഓയില്‍, 3 ഗ്രാം എംഡിഎംഎ, 3ഗ്രാം കൊക്കെയ്ന്‍ എന്നിവയുമായി യുവാവ് പിടിയിലായി. മാങ്കാവ് സ്വദേശി ഫസലുദ്ധീന്‍ ആണ് പിടിയിലായത്.
റൂമിലെ അലമാരയില്‍ ലഹരി വസ്തുക്കള്‍ സൂക്ഷിച്ചു വെച്ചതായിരുന്നു. എക്‌സൈസ് കോഴിക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്.
കൊച്ചി എക്‌സൈസ് നല്‍കിയ പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്. ഇന്നലെ വടകരയും കോഴിക്കോടുമായി നാലിടത്തെ ടാറ്റൂ കേന്ദ്രങ്ങളിലും എക്‌സൈസ് പരിശോധന നടത്തിയിരുന്നു.




