ഉരുള്‍ബാധിതരായ സ്ത്രീകള്‍ക്കുനേരെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപം; പ്രതി പിടിയില്‍

കല്‍പ്പറ്റ: വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഉരുള്‍ദുരന്തബാധിതരായ സ്ത്രീകളെ ലൈംഗികമാ യി അധിക്ഷേപിച്ച കേസിലെ പ്രതി പിടിയില്‍. ബത്തേരി ചെതലയം നായ്ക്കമാവുടി യില്‍ ബാഷിദി(28)നെയാണ് ജില്ലാ സൈബര്‍ ക്രൈം പൊലീ സ് അറസ്റ്റ് ചെയ്തത്.

ജൂലൈ 30നാണ് സംഭവം കല്‍പ്പറ്റ യില്‍ ബിസിനസുള്ള എറണാ കുളം സ്വദേശിയുടെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട് നിര്‍മി ച്ചായിരുന്നു പോസ്റ്റിട്ടത്. ദുരിതാശ്വാസ ക്യാമ്പില്‍ സന്നദ്ധ പ്രവര്‍ത്തനം നട ത്തുന്നതി നിടെ വിവര മറിഞ്ഞ എറണാകുളം സ്വദേശി സൈബര്‍ പൊലീസില്‍ പരാ തി നല്‍കുകയായിരുന്നു.കേസെടുത്ത പൊലീസ് മാസ ങ്ങള്‍ നീണ്ട അന്വേഷണത്തി ലാണ് പ്രതിയെ പിടികൂടിയത്.

വിപിഎന്‍ സംവിധാനം ഉപ യോഗിച്ച് ഐപി മേല്‍വിലാ സം മറച്ചായിരുന്നു പ്രതി ഇന്‍ സ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. സൈബര്‍ പൊലീസ് ഇന്‍സ് പെക്ടര്‍ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാ ണ് അന്വേഷിച്ചത് പ്രതിയെ കല്‍പ്പറ്റ സിജെഎം കോടതി യില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top