തേഞ്ഞിപ്പലം : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. പാലക്കാട് സ്വദേശികളായ രണ്ട് പേരെയാണ് തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് അകത്തെതറ അഭിലാഷ് (24), മലമ്പുഴയിലെ വരുണ്‍കുമാര്‍ (21) എന്നിവരെയാണ് തേഞ്ഞിപ്പലം ഇന്‍സ്‌പെക്ടര്‍ എന്‍ ബി ഷൈജു, എസ് ഐ ഷാഹുല്‍ ഹമീദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ആറുമാസം മുമ്പാണ് പരാതിക്കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായി അഭിലാഷ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാല ബാസ്‌റ്റോപ് പരിസരത്ത് വെച്ചു പ്രതികള്‍ കാറില്‍ കയറ്റി പരപ്പനങ്ങാടി കെട്ടുങ്ങല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്തിച്ചു ലൈംഗിക അതിക്രമത്തിന് ഇരയാക്കുയായിരുന്നു.
യുവാക്കള്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




