ബലാത്സംഗത്തിന് ഇരയായ സുഹൃത്തിന് നീതികിട്ടിയില്ലെന്ന് ഒളിമ്പ്യന്‍ മയൂഖ ജോണി

തൃശ്ശൂര്‍: ബലാത്സംഗത്തിന് ഇരയായ തന്റെ സുഹൃത്തിന് പോലീസില്‍ നിന്നും നീതി കിട്ടിയില്ലെന്ന് ഒളിമ്പ്യന്‍ മയൂഖ ജോണി. തൃശ്ശൂരില്‍ യുവതിക്കൊപ്പം വാര്‍ത്താസമ്മേളനം വിളിച്ചാണ് മയൂഖ ജോണി ഇക്കാര്യം പറഞ്ഞത്. ചാലക്കുടി സ്വദേശി ജോണ്‍സണ്‍ എന്നയാളാണ് യുവതിയെ പീഡിപ്പിച്ചതെന്ന് മയൂഖ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

2016 ജുലൈയില്‍ അവിവാഹിതയായിരുന്ന യുവതിയെ പീഡിപ്പിച്ചുവെന്നും കുടുംബത്തിനുണ്ടാകുന്ന മാനക്കേട് ഒഴിവാക്കാന്‍ അന്ന് പരാതി നല്‍കിയില്ലെന്നും മയുഖ പറഞ്ഞു. പിന്നീട് 2018ല്‍ വിവാഹം കഴിഞ്ഞ യുവതിയെ 2020ല്‍ വീണ്ടും ബലാത്സംഗം ചെയ്തപ്പോള്‍ ചിത്രീകരിച്ച വീഡിയോ പുറത്തുവിടുമെന്ന് ജോണ്‍സണ്‍ ഭീഷണിപ്പെടുത്തിയെന്നും മയുഖ പറഞ്ഞു. താമസസ്ഥലത്ത് വന്ന് ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് പരാതി നല്‍കാന്‍ തീരുമാനിച്ചുവെന്നും മയൂഖ യുവതിക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിക്കുവേണ്ടി മന്ത്രി തലത്തില്‍ നിന്നുവരെ ഇടപെടല്‍ ഉണ്ടായെന്നും ഇവര്‍ ആക്ഷേപിച്ചു. പോലീസില്‍ നിന്നും തന്റെ സുഹൃത്തിന് നീതി ലഭിച്ചില്ലെന്നും ഇവര്‍ പറഞ്ഞു.

അഞ്ചുവര്‍ഷം മുമ്പ് നടന്ന കേസില്‍ തെളിവുകള്‍ ഇതുവരെ കിട്ടിയില്ലെന്നാണ് പോലീസിന്റെ ഭാഷ്യം.

 

Share news
error: Content is protected !!
Scroll to Top