മലിനജല പ്രശ്നം: പള്ളിപ്പടിയില്‍ നാളെ പ്രതിഷേധമാര്‍ച്ച്

തിരൂരങ്ങാടി: പള്ളിപ്പടി കരുണ ആശുപത്രിയില്‍നിന്നുള്ള മലിനജലം പരിസരങ്ങളില്‍ വ്യാപിക്കുന്നത് തടയണമെന്നും നിരന്തരം നിയമലംഘനം നടത്തുന്ന ആശുപത്രിക്കെതിരേ നടപടിയാവശ്യപ്പെട്ടും പള്ളിപ്പടി ജനകീയസമിതി ബഹുജന പ്രതിഷേധമാര്‍ച്ച് നടത്തുന്നു.

വെള്ളിയാഴ്ച രാവിലെ പത്തിന് പള്ളിപ്പടി കരുണ ആശുപത്രി പരിസരത്ത് നടക്കുന്ന പ്രതിഷേധമാര്‍ച്ചില്‍ പരിസരത്തെ സ്ത്രീകളടക്കമുള്ള നൂറുക്കണക്കിനാളുകള്‍ പങ്കെടുക്കും. ഇതുസംബന്ധിച്ച് നടന്ന യോഗത്തില്‍ പി.കെ. ഹംസ അധ്യക്ഷത വഹിച്ചു. കരീം ഹാജി മൂഴിക്കല്‍, ഡോ. മുഹമ്മദ് റഫീഖ്, ഉഷ തയ്യില്‍, സമീന മൂഴിക്കല്‍, എം. അഹമ്മദലി ബാവ, റഫീഖ് മച്ചിങ്ങല്‍, നൗഫല്‍ ഫാറൂഖ് മാസ്റ്റര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top