നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു

തെലുങ്ക് സൂപ്പര്‍ താരം നാഗചൈതന്യയും ബോളിവുഡ് നടി ശോഭിത ധൂലിപാലും വിവാഹിതരാകുന്നു. ഇന്ന് രാവിലെയായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. തെലുങ്ക് സൂപ്പര്‍ താരവും നാഗചൈതന്യയുടെ പിതാവുമായ നാഗാര്‍ജുനയാണ് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ സന്തോഷ വാര്‍ത്ത പങ്കുവച്ചത്.

ഞങ്ങളുടെ മകന്‍ നാഗചൈതന്യയും ശോഭിത ധൂലിപാലും വിവാഹിതരാവുന്ന വിവരം ഏറെ സന്തോഷപൂര്‍വം അറിയിക്കുന്നു. ഇന്ന് രാവിലെ 9.45 ഓടെ നാഗചൈതന്യയുടെ ഹൈദരാബാദിലെ വീട്ടില്‍ വെച്ച് ഇവരുടെയും വിവാഹ നിശ്ചയം നടന്നു എന്ന വിവരം നാഗാര്‍ജുന പോസ്റ്റില്‍ കുറിച്ചു. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഈ വര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.ഏറെനാളായി ഇവര്‍ പ്രണയത്തിലായിരുന്നു.

നാഗചൈതന്യയുടെ രണ്ടാം വിവാഹമാണിത്. നടി സമാന്തയുമായുള്ള വേര്‍പിരിയലിന് ശേഷം നാഗചൈതന്യയും ശോഭിതയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, പ്രണയബന്ധത്തെ കുറിച്ച് നാഗചൈതന്യയും ശോഭിതയും ഇതുവരെ പ്രതികരുന്നില്ല. അതേസമയം, ഇരുവരുംഒരുമിച്ച് വെക്കേഷന്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.
ശോഭിത ധൂലിപാലയും നാഗചൈതന്യയും ലണ്ടനിലെ റെസ്റ്റോറന്റില്‍ ഒരുമിച്ച് സമയം ചെലവഴിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.ഇതോടെയാണ് ഇരുവരുടെയും ബന്ധം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ആരംഭിച്ചത്.
തണ്ടേല്‍ ആണ് നാഗചൈതന്യയുടെ പുതിയ ചിത്രം.ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരബാദില്‍ പുരോഗമിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top