അനധികൃതവിദേശബന്ധം : 7 സൗദി പൗരന്‍മാര്‍ അറസ്റ്റില്‍

റിയാദ് : വിദേശബന്ധവും രാജ്യദ്രോഹക്കുറ്റവും ചുമത്തി സൗദി ഭരണകൂടം 7 സൗദി പൗരന്‍മാരെ അറസ്റ്റ് ചെയ്തു.

ശത്രുരാജ്യങ്ങളിലുള്ള ചില സംഘടനകള്‍ക്ക് സാമ്പത്തികമായ സഹായം നല്‍കുകയും, സംശയകരമായ ബന്ധം വെച്ച് പുലര്‍ത്തുകയും ചെയ്തു എന്ന കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെ്തത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പോസ്റ്റുകളില്‍ ജോലി ചെയ്തുവരുന്നവരാണ് ഇവര്‍. ആരുടെയും വിവരങ്ങള്‍ പുറത്ത് വിട്ടി്ട്ടില്ല.

രാജ്യത്തെ വാര്‍ത്തഏജന്‍സിയായ സ്പാ ആണ് വാര്‍ത്ത പുറത്ത് വിട്ടത്

രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനും ശിഥിലപ്പെടുത്തനുമുളള ഗൂഡനീക്കമാണ് ഇവരുടെ പ്രവര്‍ത്തനങ്ങളിലുള്ളതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു

Share news
error: Content is protected !!
Scroll to Top