എടക്കഴിയൂര്‍ നാലാംകല്ലിലെ ഒഴിഞ്ഞ പറമ്പില്‍ പണം വെച്ച് ചീട്ടുകളിച്ച ഏഴുപേരേയാണ് ചാവക്കാട് പോലീസ് ഓടിച്ചിട്ടു പിടികൂടിയത്.
വെളിയംകോട് സ്വദേശി കുട്ടിഹസന്റകത്ത് നിസാം, പുന്നയൂര്‍ സ്വദേശികളായ മൂത്തേടത്ത് ഉമ്മര്‍, നന്തിയേടത്ത് മുഹമ്മദുണ്ണി, കൊടികുഞ്ഞി ഹമീദ്, പഞ്ചവടി സ്വദേശി കണ്ണനൂര്‍ ആരിഫ്, കുന്നംകുളം കുറുക്കന്‍ പാറ സ്വദേശി പന്തയില്‍ സനീഷ്, ഒരുമനയൂര്‍ സ്വദേശി കറുപ്പംവീട്ടില്‍ ഷൗക്കത്ത് എന്നിവരാണ് പിടിയിലായത്.
ചാവക്കാട് എസ്എച്ച്ഒ കെ.പി ജയപ്രസാദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ സി.കെ നൗഷാദ്, സിപിഒ-മാരായ ശരത്, ഷിനു, വിനീത് എന്നിവരാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. ഇവരില്‍ നിന്നും അര ലക്ഷത്തോളം രൂപയും പിടികൂടി..




