HIGHLIGHTS : Seva Bharathi district conference in Parappanangadi
പരപ്പനങ്ങാടി:ദേശീയ സേവാഭാരതി മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം നാളെ(ഞായര്‍) പരപ്പനങ്ങാടി കെ.കെ. ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

ജില്ല പ്രസിഡണ്ട്
എം.ബാബു അദ്ധ്യക്ഷത വഹിക്കുന്ന പരിപാടി
കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍
ഡോ:പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും .ദേശീയ സേവാഭാരതി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഇ.ടി വിദ്യാധരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും .
ഉത്തര കേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍
സേവാസന്ദേശം നല്‍കും.
മലപ്പുറം വിഭാഗ് സംഘചാലക് കെ. ചാരു
ജില്ലാ ഭാരവാഹി പ്രഖ്യാപനം നടത്തും. ശ്രേണി ബൈഠക്ക്,
സ്മരണിക പ്രകാശനം, തുടങ്ങിയ പരിപാടികളും സമ്മേളനത്തില്‍ ഉണ്ടാകും.
ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ആയിരത്തിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ ഡോ :രമീളാദേവി, കണ്‍വീനര്‍ എം എസ് മനോജ് കുമാര്‍ അറിയിച്ചു.