സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ പരാതിക്കാരിയുമായി ഒത്തു തീര്‍പ്പ്; ഉണ്ണി മുകുന്ദനെതിരെയുള്ള നടപടികള്‍ക്ക് സ്റ്റേ

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ പരാതിക്കാരിയുമായി ഒത്തു തീര്‍പ്പായതിനെ തുടര്‍ന്ന് ഉണ്ണി മുകുന്ദനെതിരെയുള്ള നടപടികള്‍ക്ക് സ്റ്റേ ചെയ്തു ഹൈകോടതി.കേസ് റദ്ദാക്കണം എന്ന് പറഞ്ഞു കൊണ്ട് ഉണ്ണി മുകുന്ദന്‍ കൊടുത്ത ഹര്‍ജിയിലാണ് നടപടി.

2017ല്‍ സിനിമാ ചര്‍ച്ചയ്ക്കുവേണ്ടി കാണാന്‍ എത്തിയപ്പോള്‍ സ്ത്രീത്വത്തെ അപമാനിക്കുക ലൈംഗികമായി ആക്രമിക്കുക തുടങ്ങിയ മോശമായ ഇടപെടലുകള്‍ ഉണ്ടായി എന്നായിരുന്നു യ യുവതിയുടെ പരാതി.

വിചാരണ നടന്നു കൊണ്ടിരിക്കേയാണ് കേസ് റദ്ദാക്കുവാന്‍ വേണ്ടി ഉണ്ണി മുകുന്ദന്‍ ഹൈകോടതിയെ സമീപിച്ചത്. ഇപ്പോള്‍ പരാതികാരിയുമായി ഒത്തു തീര്‍പ്പായെന്ന് അറിയിച്ചതോടെയാണ് കേസിന്റെ തുടര്‍ നടപടികള്‍ക്ക് ഹൈകോടതി സ്റ്റേ നല്‍കിയത്.

 

 

Share news
error: Content is protected !!
Scroll to Top