സെര്‍ബിയ: ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം

download (1)ബല്‍ഗ്രേഡ്: സെര്‍ബിയയില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴു പേര്‍ മരിച്ചു. തലസ്ഥാനമായ ബല്‍ഗ്രേഡിനു സമീപമാണ് അപകടമുണ്ടായത്. രോഗബാധിതനായ കുട്ടിയെ ആശുപത്രിയിലേക്കു കൊണ്ടുപോയ സംഘമാണ് അപകടത്തില്‍ പെട്ടത്. ഹെലികോപ്ടറിലുണ്ടായിരുന്ന എല്ലാവരും അപകടത്തില്‍ മരിച്ചു.

കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. ബല്‍ഗ്രേഡ് വിമാനത്താവളത്തിനു 30 കിലോമീറ്റര്‍ അകലെയാണു ഹെലികോപ്ടര്‍ തകര്‍ന്നു വീണത്.

റഷ്യന്‍ നിര്‍മ്മിത എം ഐ17 ഹെലികോപ്ടറാണ് അപകടത്തില്‍പെട്ടത്. നാലു ഹെലികോപ്ടര്‍ ജീവനക്കാരും രണ്ടംഗ മെഡിക്കല്‍ സംഘവും രോഗബാധിതനായ കുട്ടിയുമാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്.

Share news
error: Content is protected !!
Scroll to Top