Section

malabari-logo-mobile

ട്രാന്‍ജെന്‍ഡേഴ്‌സിന് പ്രത്യേകം ശൗചാലയം ഒരുക്കി ഡല്‍ഹി മെട്രോ

HIGHLIGHTS : Delhi Metro has set up a separate toilet for transgender people

ഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ ഇനി മുതല്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പ്രത്യേക ശൗചാലയം ലഭ്യമാകും. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരേയുള്ള അതിക്രമങ്ങള്‍ ചെറുക്കുന്നതിനും അവര്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുന്നതിനുമാണ് പ്രത്യേക ശൗചാല സൗകര്യം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് കൂടി ലഭ്യമാക്കിയതെന്ന് ഡല്‍ഹി മെട്രോ അധികൃതര്‍ അറിയിച്ചു.

സാധാരണ ശൗചാലയങ്ങള്‍ കൂടാതെ നിലവില്‍ 347 പ്രത്യേക ശൗചാലയങ്ങളാണ് ഡല്‍ഹി മെട്രോ സ്‌റ്റേഷന് പരിധിയിലുള്ളത്.

sameeksha-malabarinews

ഇംഗ്ലീഷിലും ഹിന്ദിയിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്നെഴുതിയ ബോര്‍ഡുകള്‍ ശൗചാലയങ്ങള്‍ക്കടുത്തായി സ്ഥാപിച്ചിട്ടുണ്ട്. 2019 ലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമത്തിലെ ഇരുപത്തി രണ്ടാം അനുച്ഛേദം പൊതുശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി അവര്‍ക്ക് മെച്ചപ്പെട്ട ക്ഷേമം ഉറപ്പാക്കണമെന്ന് അനുശാസിക്കുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!