സീനിയര്‍ റെസിഡന്റ്: കൂടിക്കാഴ്ച 13-ന്

HIGHLIGHTS : Senior Resident: Meeting on 13th

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ പള്‍മനറി മെഡിസിന്‍ വിഭാഗത്തില്‍ സീനിയര്‍ റെസിഡന്റ് (ഒരൊഴിവ്) കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച്ചക്കായി കോളേജ് ഓഫീസില്‍ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം നവംബര്‍ 13-ന് പകല്‍ 11.30-ന് എത്തണം. വിദ്യാഭ്യാസ യോഗ്യത: പള്‍മനറി മെഡിസിന്‍ വിഭാഗത്തില്‍ പിജിയും ടിസിഎംസി രജിസ്‌ട്രേഷനും. പ്രായപരിധി – 18-36 വയസ്സ്. പ്രതിമാസ വേതനം 73,500 രൂപ. നിയമന കാലാവധി ഒരു വര്‍ഷമോ അല്ലെങ്കില്‍ ഒഴിവുകളില്‍ റെഗുലര്‍ സീനിയര്‍ റെസിഡന്റമാരെ നിയമിക്കുന്നതുവരെയോ മാത്രം. വിവരങ്ങള്‍ക്ക് www.govtmedical collegekozhikode.ac.in , ഫോണ്‍ – 0495 2350216.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!