
ബെംഗളൂരു: കർണാടക മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.സുധാകർ (66) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം. ഇലക്ട്രോണിക് സിറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പുകൾ ആണ് ഡി സുധാകർ കൈകാര്യം ചെയ്തിരുന്നത്. ഹിരിയൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മരിച്ച ഡി.സുധാകർ.
നാലുതവണ എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട സുധാകർ 2004 ലാണ് ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. 2013, 2023 വർഷങ്ങളിലും തിരഞ്ഞെടുപ്പിൽ വിജയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




