
ഗുവാഹത്തി : അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വ ശർമ്മ തുടരും. ബിജെപി നിയമസഭാ കക്ഷി നേതാവായി ബിശ്വ ശർമ്മയെ തിരഞ്ഞെടുത്തു. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഈ മാസം 12- ചൊവ്വാഴ്ച രാവിലെ 11 ന് നടക്കും. ഖാനപാരയിലെ വെറ്ററിനറി ഫീല്‍ഡില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ഇതോടെ തുടർച്ചയായ രണ്ടാം തവണയാണ് അദ്ദേഹം അസം മുഖ്യമന്ത്രിയാകുന്നത്. പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കാൻ അദ്ദേഹം ഇന്ന് വൈകുന്നേരം ഗവർണറെ കാണും.
എൻഡിഎയുടെ 102 സീറ്റുകളിൽ 82 സീറ്റുമായി ബിജെപി ഗംഭീര വിജയമായിരുന്നു അസമിൽ സ്വന്തമാക്കിയത്. 75 സീറ്റുകളാണ് പ്രതിപക്ഷത്തിന് നേടാനായത്.
കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി എന്നിവരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗം ഐക്യകണ്ഠേന ഹിമന്തയെ നേതാവായി തിരഞ്ഞെടുത്തത്.
കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ പുതിയ സർക്കാർ അധികാരമേൽക്കുക മെയ് 13 ന്. മുഖ്യമന്ത്രിയായി എൻ ആർ കോൺഗ്രസിലെ എൻ രംഗസ്വാമി വീണ്ടുമെത്തും. എൻഡിഎയുടെ നിയമസഭാ കക്ഷി നേതാവായി എൻ രംഗസ്വാമിയെ തിരഞ്ഞെടുത്തത്തിന് പിന്നാലെയാണ് തീരുമാനം. 30 സീറ്റുകളിൽ 18 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് എൻ രംഗസ്വാമി വീണ്ടും അധികാരത്തിലെത്തുന്നത്. ഇത് നാലാം തവണയാണ് എൻ. രംഗസ്വാമി പുതുച്ചേരിയുടെ മുഖ്യമന്ത്രി പദവിയിലെത്തുന്നത്. ബിജെപിയുമായി ചേർന്നുള്ള മുന്നണി ഭരണമാണ് ഇത്തവണ പുതുച്ചേരിയിൽ നിലവിൽ വരുന്നത്. രാജ്നിവാസിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ ലഫ്റ്റനന്റ് ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




