നിയമസഭയില്‍ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചു: മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം:നിയമസഭയില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചതുള്‍പ്പെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്റ് ചെയ്ത് സ്പീക്കര്‍ എ എന്‍ ഷംസീര്‍. റോജി എം ജോണ്‍,സനീഷ് കുമാര്‍, എം വില്‍സന്റ്, എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

പ്രതിപക്ഷം സഭായിലെ മര്യാദകള്‍ ലംഘിച്ചു. ചീഫ് മാര്‍ഷലിനെ പരിക്കേല്‍പ്പിച്ചു. സഭയില്‍ ഉന്തും തള്ളും ഉണ്ടാക്കി. ഭരണപക്ഷ അംഗങ്ങള്‍ക്കെതിരെ വെല്ലുവിളി നടത്തി. ചീഫ് മര്‍ഷല്‍ ഷിബുവിന് പരുക്കേറ്റു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍.

ശബരിമല സ്വര്‍ണ്ണ മോഷണ വിവാദത്തില്‍ തുടര്‍ച്ചയായി നാലാം ദിവസവും നിയമസഭ പ്രതിപക്ഷം സ്തംഭിപ്പിച്ചിരുന്നു. ‘അയ്യപ്പന്റെ സ്വര്‍ണം ചെമ്പാക്കിയ എല്‍ഡിഎഫ് രാസവിദ്യ’ എന്നെഴുതിയ ബാനറുക ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. സ്പീക്കറുടെ ഡയസിലേക്ക് കടക്കാന്‍ ശ്രമിച്ച എംഎല്‍എമാരും ഇത് പ്രതിരോധിച്ച വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തുംതള്ളും വാക്കേറ്റവും ഉണ്ടായി. സംഘര്‍ഷത്തില്‍ വാച്ച് ആന്‍ഡ് വാരിഡിന് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് സഭ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചാണ് വീണ്ടും ആരംഭിച്ചത്. പിന്നാലെ സഭാ നടപടികള്‍ ബഹിഷ്‌കരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top