
തിരൂരങ്ങാടി : കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറിലും മഴയിലും തിരൂരങ്ങാടി ഭാഗത്ത് വ്യാപകമായ നാശനഷ്ടം . മരങ്ങള്‍ കടുപുഴകി വീണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മരങ്ങള്‍ വീട് വൈദ്യുതി തൂണുകളും ലൈനകളും തകര്‍ന്നു.
വെന്നിയൂര്‍ കാച്ചടി മേലേപുറത്ത് സുകുമാരന്റെ വീടിനു മുകളിലേക്ക് മരം വീണു. വീടിന്റെ സന്‍സൈഡ് ഭാഗം തകര്‍ന്നിട്ടുണ്ട്.തിരൂരങ്ങാടി വെള്ളിലക്കാട് പുഴയോരം ഇടിഞ്ഞ് വീടുകള്‍ ഭീഷണിയിലായി പത്മശ്രീ കെ വി റാബിയയു വീടിന് സമീപമാണ് കരയിടിഞ്ഞിട്ടുള്ളത്. പല തവണ നാട്ടുകാര്‍ പരാതി നല്‍കിയതാണ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടക്കം ഇത് പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഒന്നും നടന്നിട്ടില്ല.
വീടുകള്‍ പുഴയിലേക്ക് വീണാല്‍ വന്‍ ദുരന്തത്തിന് വഴിവെക്കും.ചെമ്പന്‍ സുഹ്‌റ, കരുവേപ്പില്‍ ജമാല്‍ , അരിമ്പ്ര മുസ്തഫ, എന്നിവരുടെ വീടുകളാണ് അപകട ഭീഷണിയില്‍ ഉള്ളത്. കാറ്റിലും മഴയിലും മരങ്ങള്‍ വീണ് വൈദ്യുതി ലൈനുകളും തൂണുകളും തകര്‍ന്നു . തിരൂരങ്ങാടി പുളിഞ്ഞിലത്ത് പാടം, പന്താരങ്ങാടി , ചാളക്കണ്ടി, കൊടിഞ്ഞി കാട്ടില്‍ ഭാഗങ്ങളിലാണ് നാശനഷ്ടങ്ങളുണ്ടായിട്ടുള്ളത്. ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം സംഭവിച്ചതായി തിരൂരങ്ങാടി എ ഇ ശാനവാസ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




