HIGHLIGHTS : Scrambled egg stew

ആവശ്യമുള്ള ചേരുവകള്‍
വെളിച്ചെണ്ണ-ഒന്നര ടേബിള്‍ സ്പൂണ്‍
സവാള-ഒന്ന്
പച്ചമുളക്-2 എണ്ണം(നടു കീറിയത്)
ഇഞ്ചി- ഒരു കഷ്ണം(ചെറുതായ് അരിഞ്ഞത്)
വെളുത്തുള്ളി- 2 എണ്ണ
കറിവേപ്പില- ഒരല്ലി
തക്കോലം-1
ഗ്രാമ്പു-3 എണ്ണം
ഏലക്ക -ഒന്ന്
പട്ട- ഒരു കഷ്ണം
ജാതിപത്രി- ഒരല്ലി
കുരുമളക് പൊടി- ഒരു ടീസ് പൂണ്‍
പെരുംജീരകം പൊടി- അര ടീസ്പൂണ്‍
മുട്ട- 2 എണ്ണം
തേങ്ങാപ്പാല്‍- അരക്കപ്പ്
തയ്യാറാക്കുന്ന വിധം
പാന്‍ അടുപ്പില്‍പ്പെച്ച് ചൂടാകുമ്പോള്‍ ഇതിലേക്ക് പച്ചമുളക്,ഇഞ്ചി,
വെളുത്തുള്ളി,കറിവേപ്പില,തക്കോലം,ഗ്രാമ്പു,ഏലക്ക,പട്ട, ജാതിപത്രി എന്നവ ഇട്ട് കുറച്ച് ഉപ്പും ഇട്ട് നന്നായി വഴറ്റിയെടുക്കുക, ഇതിലേക്ക് വെള്ളം ഒഴിച്ച് തിളച്ചുവരുമ്പോള്‍ നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിന് മുകളിലേക്ക് മുട്ട മഞ്ഞക്കരു പൊട്ടാതെ (ബുള്‍സൈ ഉണ്ടാക്കാന്‍ ഒഴിക്കുന്നപോലെ) ഒഴിക്കുക. മുട്ട പരന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിന് മുകളിലേക്ക് തിളച്ചുകൊണ്ടിരിക്കുന്ന സ്‌റ്റോക്ക് ചെറുതായി ഒഴിച്ച് മുട്ട വെന്തുവരുമ്പോള്‍ പെരുംജീരകം, കുരമുളക് പൊടി എന്നിവ വിതറി നന്നായി തിളക്കുമ്പോള്‍ നല്ല കട്ടിയുള്ള തേങ്ങാപാല്‍ ഒഴിച്ച് ഇറക്കിവെക്കുക. പത്തിരി, ഇടിയപ്പം, വെള്ളയപ്പം, പൊറാട്ട എന്നിവയ്‌ക്കൊപ്പം വളരെ രുചിയോടെ കഴിക്കാവുന്ന ഒരു സൂപ്പര്‍ കറിയാണ് ഇത്.