ദേവിക തങ്ങളുടെ അഭിമാനം; അനുമോദനവുമായി സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് അസോസിയേഷന്‍

വള്ളിക്കുന്ന്.:  കൈകളില്ലെങ്കിലും കാലു കൊണ്ടെഴുതി ഹയർ സെക്കന്ററി പരീക്ഷയിൽ എല്ലാ വിഷയങ്ങളിൽ എ പ്ലസ് നേടിയ സി.പി. ദേവികയെ സ്കൗട്സ് ആന്റ് ഗൈഡ്സ് തിരൂരങ്ങാടി ജില്ലാ അസോസിയേഷൻ അനുമോദിച്ചു. സ്കൗട്സ് ആന്റ് ഗൈഡ്‌സിന്റെ വള്ളിക്കുന്നു സി.ബി.എച്ച്.എസ്.എസ് യൂണിറ്റിലെ അംഗമാണ് ദേവിക.

പി.കെ.അനൂജിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ സെക്രടറി സി.വി.അരവിന്ദ് ഉപഹാര സമർപ്പണം നടത്തി. കെ.അബ്ദുറഹ്മാൻ, അനീസ് പറമ്പൻ, ടി. സജിത്,സുജിത എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top