ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടറില്‍ സൈഡ് വീല്‍ ഘടിപ്പിച്ചതിന് 15000 രൂപ സബ്സിഡി

ഇരുചക്ര വാഹനം വാങ്ങി സൈഡ് വീല്‍ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും സ്വയംതൊഴില്‍ സംരംഭകര്‍ക്കും സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ മാനദണ്ഡങ്ങള്‍ക്കു വിധേയമായി 15000 രൂപ വരെ സബ്സിഡി അനുവദിക്കും. അപേക്ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് വാഹനം വാങ്ങി സൈഡ് വീല്‍ ഘടിപ്പിച്ചതിന്റെ ബില്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, ആര്‍.സി.ബുക്ക്, ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിന്റെ ഒന്ന്, രണ്ട് പേജുകള്‍, ലൈസന്‍സ്/ലേണേഴ്സ് ലൈസന്‍സ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ അയയ്ക്കണം.

ഏഴ് വര്‍ഷത്തിനുള്ളില്‍ വികലാംഗ ക്ഷേമ കോര്‍പ്പറേഷനില്‍ നിന്നോ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ സബ്സിഡി വാങ്ങിയവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അപേക്ഷകള്‍ സെപ്റ്റംബര്‍ 18 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. അപേക്ഷാ ഫോറം www.hpwc.kerala.gov.in ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 0471-2347768, 7153, 7152, 7156.

 

Share news
error: Content is protected !!
Scroll to Top