ശാസ്ത്രമേളയ്ക്കിടെ പൊട്ടിത്തെറി; നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപികയ്ക്കും പരിക്കേറ്റു

എറണാകുളം:അങ്കമാലി ഹോളി ഫാമിലി സ്‌കൂളില്‍ ശാസ്ത്രമേളയ്ക്കിടെ പൊട്ടിത്തെറി. അപകടത്തില്‍ അമ്പതിലേറെ വിദ്യാര്‍ത്ഥികള്‍ക്കും ഒരു അധ്യാപികയ്ക്കും പരിക്കേറ്റു. പരിക്കേറ്റവരെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെയും അധ്യാപികയുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

സ്‌കൂള്‍ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ മേളയില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഉരുകി ഒലിക്കുന്ന അഗ്നി പര്‍വതം പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. അഗ്നിപര്‍വതത്തില്‍ നിന്ന് ലാവ ഉരുകി ഒലിക്കുന്നത് കാണിക്കാന്‍ കെമിക്കലുകള്‍ ഉപയോഗിച്ചിരുന്നു. ഇതിന്റെ ഉപയോഗത്തിലുണ്ടായ പാളിച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തെ തുടര്‍ന്ന് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌കൂളിലെത്തി പരിശോധന നടത്തി. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Share news
error: Content is protected !!
Scroll to Top