Section

malabari-logo-mobile

സ്‌കൂളുകള്‍ ഇന്ന് തുറക്കും; ജില്ലാതല പ്രവേശനോത്സവം തൃക്കാവ് സ്‌കൂളില്‍ മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും

HIGHLIGHTS : ജില്ലയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം പൊന്നാനി തൃക്കാവ് ജി.എച്ച്.എസ്.എസില്‍ രാവിലെ മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടന...

ജില്ലയിലെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം പൊന്നാനി തൃക്കാവ് ജി.എച്ച്.എസ്.എസില്‍ രാവിലെ മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. പി.നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. യൂണിഫോം വിതരണോദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും അക്കാദമിക മികവ് പ്രദര്‍ശനോദ്ഘാടനം പൊന്നാനി നഗരസഭാധ്യക്ഷന്‍ ശിവദാസ് ആറ്റുപുറവും നിര്‍വഹിക്കും.

കുട്ടികളില്‍ സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ പെരുമാറ്റത്തെക്കുറിച്ച് അവബോധമുണ്ടാക്കാനായി ആദ്യദിനം തന്നെ ബ്രോഷര്‍ വിതരണം ചെയ്യും. വനിതാ ശിശു വികസന വകുപ്പും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചേര്‍ന്ന് തയ്യാറാക്കിയ ബ്രോഷര്‍ മന്ത്രി വി. അബ്ദുറഹിമാന്‍ പ്രകാശനം ചെയ്യും. എക്സൈസ് വകുപ്പിന്റെ സഹായത്തോടെ വിമുക്തി വെല്‍ക്കം കാര്‍ഡുകളും വിതരണം ചെയ്യും. കാര്‍ഡിന്റെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ നസീബ അസീസ് നിവഹിക്കും. പരിപാടിയില്‍ പൊതുവിദ്യാഭ്യാസ മികവ് പ്രദര്‍ശനം, ക്യാന്‍വാസ് ചിത്രരചന, ലിറ്റില്‍ കൈറ്റ്‌സ് സ്റ്റാള്‍, ഖവാലി, ദര്‍ബാര്‍ മെഹ്ഫില്‍ ഗസല്‍, നൂര്‍ ഇശല്‍ കൈമുട്ടിപ്പാട്ട്, ഒപ്പന, തിരുവാതിര, പൊന്നാനിയിലെ അപ്പങ്ങളുടെ പ്രദര്‍ശനം, ചിത്രപ്രദര്‍ശനം, മണ്‍പാത്ര നിര്‍മാണം, റാട്ട്-കയര്‍ നിര്‍മാണം, സെല്‍ഫ് ഡിഫന്‍സ് തുടങ്ങിയവയും നടക്കും.

sameeksha-malabarinews

ഇത്തവണ ജില്ലയില്‍ ഉടനീളം വിപുലമായ പരിപാടികളാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഉപജില്ല, സ്‌കൂള്‍തലങ്ങളില്‍ പ്രവേശനോത്സവം സംഘടിപ്പിക്കും. ഇത്തവണ മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളിലെത്തിയതായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ് കുസുമം അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് തന്നെ വിദ്യാര്‍ഥികള്‍ക്കുള്ള പാഠപുസ്തകങ്ങളും സൗജന്യ യൂണിഫോം വിതരണവും വിതരണം ചെയ്തിട്ടുണ്ട്. ഹരിത, കോവിഡ് ചട്ടങ്ങള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍. സുരക്ഷിതവും, ആകര്‍ഷകവുമായ രീതിയിലാണ് ഓരോ സ്‌കൂള്‍ പരിസരവും ഒരുക്കിയിട്ടുള്ളത്. സ്‌കൂള്‍ വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും ഫിറ്റ്നസ് ഉറപ്പാക്കിയിട്ടുണ്ട്. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ഹൈടെക് ക്ലാസ് മുറികള്‍ ഉള്‍പ്പടെ വിദ്യാര്‍ഥികള്‍ക്കായി സജ്ജമാക്കിയതായും അധികൃതര്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!