സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അപമാനിച്ചു; യുവാവ് അറസ്റ്റില്‍

മൂവാറ്റുപുഴ: സ്‌കൂളില്‍ പോകുകയായിരുന്ന വിദ്യാര്‍ഥിനിയോട് സ്‌കൂട്ടറിലെത്തി അപമര്യാദയായി പെരുമാറിയ കേസില്‍ യുവാവ് അറസ്റ്റില്‍. വരിക്കാട്ട് പുതുശെരിക്കല്‍ വീട്ടില്‍ ഷാനി(26)യെയാണ് മൂവാറ്റുപുഴ ഇന്‍സ്‌പെക്ടര്‍ സി.ജെ. മാര്‍ട്ടിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പ്രതിയുടെ ചിത്രങ്ങള്‍ പോലീസ് സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയായിരുന്നു. മീന്‍സ്റ്റാള്‍ ഉടമയായ ഇയാള്‍ സ്‌കൂള്‍ പോകുന്ന പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നതായി പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

എസ്.ഐ. അനില്‍കുമാര്‍, എ.എസ്.ഐ അലി സി.എസ്, സി.പി.ഒ. ദിലീഷ് എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി

Share news
error: Content is protected !!
Scroll to Top