
തിരൂരങ്ങാടി: പുതിയ അധ്യായന വര്‍ഷത്തിനു മുന്നോടിയായി വിദ്യാര്‍ഥികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി തിരൂരങ്ങാടി സബ് ആര്‍ടിഒ ഓഫീസിന് കീഴിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ഈ മാസം ഇരുപത്തിയൊന്നാം തീയതി ബുധനാഴ്ച രാവിലെ 7 മണിക്ക് വികെ പടി അരീത്തോട് ഫിറ്റ്‌നസ് ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നു.
സ്‌കൂള്‍ വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് യാന്ത്രിക ക്ഷമത ഉറപ്പുവരുത്താന്‍ പരിശോധനക്കായി വാഹനത്തിന്റെ എല്ലാ രേഖകളും സഹിതം ഹാജരാക്കി സ്റ്റിക്കര്‍ പതിപ്പിക്കേണ്ടതാണ്.
അന്നേദിവസം ഉച്ചക്ക് 12 മണിക്ക് സ്‌കൂള്‍ ബസ്സിലെ ജീവനക്കാര്‍ക്കുള്ള പരിശീലന ക്ലാസ് നല്‍കുന്നതാണ്. പരിശോധനയില്‍ പങ്കെടുക്കാത്ത വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ ഡി വേണു കുമാര്‍ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



