പെരുവള്ളൂര്‍ സ്‌കൂളിലെ വിനോദായാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്

1392348084_Bus_Accidentതേഞ്ഞിപ്പലം : ഊട്ടിയില്‍ നിന്നും വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്‌കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 30 പേര്‍ക്ക് പരിക്ക്. മഞ്ചേരിക്കടുത്ത് ചെരണിയില്‍ ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് അപകടം ഉണ്ടായത്. തെറ്റായ ദിശയില്‍ അമിത വേഗത്തില്‍ എത്തിയ കാറിനെ വെട്ടിക്കുന്നതിനിടയിലാണ് ബസ് തലകീഴായി മറിഞ്ഞ് അപകടം ഉണ്ടായത്.

കൊണ്ടോട്ടി പെരുവള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സാരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ മഞ്ചേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

ഫോട്ടോ കടപ്പാട്: മംഗളം

Share news
error: Content is protected !!
Scroll to Top