സ്‌കൂള്‍ പാചക തൊഴിലാളികള്‍ ധര്‍ണ്ണാ സമരം നടത്തി.

 പരപ്പനങ്ങാടി:അവധിക്കല വേതനം നല്‍കുക, വര്‍ദ്ധിപ്പിച്ച വേതന കുടിശ്ശിക അനുവദിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് സ്‌കൂള്‍ പാചക തൊഴിലാളികള്‍ പരപ്പനങ്ങാടി എ ഇ ഒ ഓഫീസിന് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തി. ധര്‍ണ്ണാ സമരം സി.ഐ.ടി.യു തിരൂരങ്ങാടി ഏരിയാ സെക്രട്ടറി പി. പ്രിന്‍സ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബി സമിയാബി, എ വിശാഖ്, ഹൗവാബി എം, ദേവയാനി പി കെ എന്നിവര്‍ സംസാരിച്ചു. സമരത്തിന് ശേഷം വിവിധ അവശ്യങ്ങള്‍ ഉന്നയിച്ച് എ ഇ ഒക്ക് നിവേദനം നല്‍കി.

Share news
error: Content is protected !!
Scroll to Top