പരപ്പനങ്ങാടി: കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. ചിറമംഗലത്തെ പരപ്പനങ്ങാടി കൃഷിഭവന്‍ പരിസരത്ത് തുടങ്ങിയ ചന്തയുടെ ഉല്‍ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ വി.വി ജമീല നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ പി സുമയ്യ, കൃഷി അസിസ്റ്റന്റ് വിവേക്, അബ്ദുള്‍ റസാഖ് കൊടപ്പാളി, നഗരസഭാ കൗണ്‍സിലര്‍മാരായ ദേവന്‍ ആലുങ്ങല്‍, പി നബീസു ,തറയില്‍ ശ്രീധരന്‍, റസിയ സലാം തുടങ്ങിയവര്‍ പങ്കെടുത്തു. ഞാറ്റുവേല കൃഷിക്ക് വേണ്ട വിത്തുകളും കാര്‍ഷിക ഉല്‍പ്പന്നങ്ങളും സ്റ്റാളില്‍ ലഭ്യമാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



