സ്ക്കൂൾ തല കലാ-ശാസ്ത്ര രംഗത്തെ വിജയികളെ ആദരിച്ചു

പരപ്പനങ്ങാടി: നവജീവൻ ബാലചിത്രരചന വിജയികളെയും ജില്ലാ കലോത്സവ – ശാസ്ത്രോവ വിജയികളെ ആദരിച്ചു. നവജീവൻ വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 38 – ാം മത് ബാലചിത്രരചന മത്സര വിജയികൾക്കുള്ള സമ്മാനദാനം പ്രശസ്ത കാർട്ടൂണിസ്റ്റും മുൻ സബ് എഡിറ്ററുമായ (മാധ്യമം) രാധാകൃഷ്ണൻ തിരൂർ നിർവ്വഹിച്ചു.

തദവസരത്തിൽ ജില്ലാ കലോത്സവ ശാസ്ത്ര ഗണിത മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. ചടങ്ങിന് വായനശാല സെക്രട്ടറി മനീഷ് കെ.പി സ്വാഗതം പറയുകയും പ്രസിഡണ്ട് വിനോദ് തള്ളശ്ശേരി അധ്യക്ഷത വഹിക്കുകയും ചെയ്തു.

ചടങ്ങിന് ബാലവേദി സെക്രട്ടറി അനാമിക പ്രശാന്ത് നന്ദി അറിയിച്ചു. തുടർന്ന് ജില്ല കലോത്സവത്തിൽ സമ്മാനം നേടിയ നാടകം “ആ പാവം ജന്തു മനുഷ്യരെ കുറിച്ച് എന്ത് ചിന്തിരിക്കാം ” കുട്ടികൾ അവതരിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top