സ്‌കൂള്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ബസ് കെഎസ്ആര്‍ടിസിക്ക് പിറകിലിടിച്ച് മറിഞ്ഞു; 9 മരണം;അമിത വേഗത അപകടകാരണം

പാലക്കാട്: വടക്കഞ്ചേരിക്ക് സമീപം മംഗലത്ത് സ്‌കൂള്‍ വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന് പിറകിലിടിച്ച് മറിഞ്ഞു. അപകടത്തില്‍ 9 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. എറണാകുളം മുളന്തുരുത്തിയില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ട ബസ്സിലുണ്ടായിരുന്നത്.

കെഎസ്ആര്‍ടിസിക്ക് പിറകിലിടിച്ച ടൂറിസ്റ്റ് ബസ് റോഡരികിലെ ചതുപ്പിലേക്ക് മറിയുകയായിരുന്നു. 40 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇതില്‍ 17 പേരുടെ നില ഗുരുതരമാണ്.

ആറ് പുരുഷന്‍മാരും മൂന്ന് സ്ത്രീകളുമാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസ്സിലെ യാത്രികരായ മൂന്ന് പേരും ടൂറിസ്റ്റ് ബസിലെ 5 പേരുമാണ് മരിച്ചതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

ടൂറിസ്റ്റ് ബസ്സിന്റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്. ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ വേഗത കൂടുതലാണെന്ന് യാത്രക്കിടയില്‍ പറഞ്ഞിരുന്നതായും എന്നാല്‍ പരിചയ സമ്പന്നനായ ഡ്രൈവറാണെന്നും പ്രശ്‌നമില്ലെന്നുമായിരുന്നു മറുപടിയെന്ന് പരിക്കേറ്റവര്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top