
പരപ്പനങ്ങാടി: പുതിയ അധ്യയനവര്‍ഷത്തെ അരിയല്ലൂര്‍ എം.വി. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രവേശനോത്സവത്തോടെ വരവേറ്റു. സാമൂഹ്യപ്രവര്‍ത്തകനും ശാസ്ത്രാധ്യാപകനുമായ എം.ഗണേശന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
അധ്യയനവര്‍ഷാരംഭത്തില്‍ വിദ്യാലയത്തില്‍ എത്തിച്ചേര്‍ന്ന മുഴുവന്‍ കുട്ടികള്‍ക്കും പി.ടി.എയുടെ നേതൃത്വത്തില്‍ മധുരം നല്‍കി സ്വീകരിച്ചു.ആയിരത്തില്‍ പരം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍ച്ചയായി നൂറ് ശതമാനം വിജയം കൈവരിച്ചിരുന്നു.
പി.ടി.എ.പ്രസിഡണ്ട് സുനില്‍കുമാര്‍ അദ്ധ്യക്ഷനായ ഉദ്ഘാടന ചടങ്ങില്‍ മാനേജര്‍ കെ.കെ. വിശ്വനാഥന്‍, പ്രധാനാധാപകന്‍ സി.ആര്‍. ജിതേഷ്, പ്രിയബാലചന്ദ്രന്‍ , ടി.കെ.ഷാജി എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




