HIGHLIGHTS : പരപ്പനങ്ങാടി: പ്രസന്റേഷൻ ഇംഗ്ലീഷ് മീഡിയ സ്കൂൾ ഇരുപത്തിയൊട്ടാം വാർഷികം ആഘോഷിച്ചു. പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ അമ്മാറബത്ത് ഉസ്മാൻ ഉദ്ഘാടനം ചെയ്തു...
പരപ്പനങ്ങാടി: പ്രസന്റേഷൻ ഇംഗ്ലീഷ് മീഡിയ സ്കൂൾ
ഇരുപത്തിയൊട്ടാം വാർഷികം ആഘോഷിച്ചു.
പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ അമ്മാറബത്ത് ഉസ്മാൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ അബ്ദുല്ലത്തീഫ് തെക്കപ്പട്ട് അധ്യക്ഷൻ ആയിരുന്നു. കൗൺസിലർ ഫൗസിയ സിറാജ്,
സ്കൂൾ പ്രിൻസിപ്പൽ കമലം കാടശ്ശേരി, ഡോക്ടർ ഗിന്നസ് വത്സരാജ് ആചാര്യ, എന്നിവർ സംസാരിച്ചു.

വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വിവിധയിനം കലാപരിപാടികളും അരങ്ങേറി, സ്കൂൾ മാഗസിൻ പരപ്പനങ്ങാടി മലബാർ കോ-ഓപ്പറേറ്റീവ് കോളേജ് പ്രിൻസിപ്പൽ സതീഷ് തോട്ടത്തിൽ പ്രകാശനം ചെയ്തു.
ലിംക ബുക്ക് ഓഫ് റെക്കോർഡ് വിന്നർ സലീഷ് ശ്യാം കോഴിക്കോടും ദൃശ്യ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിൽ സംഗീത സായാഹ്നവും നടന്നു. വൈസ് പ്രിൻസിപ്പാൾ ടിവി മത്തായി കുട്ടി നന്ദിയും പറഞ്ഞു.