വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിത യാത്ര: വീഴ്ച വരുത്തിയാല്‍ പ്രധാന അധ്യാപകര്‍ക്കെതിരെ നടപടിയുണ്ടാകും

മലപ്പുറം: സ്‌കൂള്‍ ബസ്സുകളിലും മറ്റു കോണ്‍ട്രാക്റ്റ് കാരേജ് വാഹനങ്ങളിലും യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ മോേട്ടാര്‍ വാഹന വകുപ്പും പൊലീസും ജില്ലാ ഭരണകൂടവും നടപടികള്‍ ആരംഭിച്ചു. നിയമാനുസൃതമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും മേട്ടോര്‍ വാഹന നിയമമനുസരിച്ചുള്ള മുന്‍കരുതലുകളും സ്വീകരിച്ചാണ് വിദ്യാര്‍ഥികളുടെ യാത്രയെന്ന് പ്രധാന അധ്യാപകരും പി.ടി.എയും ഉറപ്പു വരുത്തണം. ഇതില്‍ വീഴ്ച വരുത്തുന്ന സ്ഥാപന മേലാധികാരികള്‍ക്കെതിരെ മോേട്ടാര്‍ വാഹന നിയമമനുസരിച്ചും നിലവിലുള്ള മറ്റു നിയമങ്ങളനുസരിച്ചും നടപടി സ്വീകരിക്കുമെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട്’് ഓഫീസര്‍ കെ. എം. ഷാജി അറിയിച്ചു. കുട്ടികളുടെ സുരക്ഷിത യാത്രയ്ക്കായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മുഖേന സ്‌കൂളുകളിലേക്ക് നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.
കുട്ടികളുടെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അധ്യാപക – രക്ഷാകര്‍ത്യ പ്രതിനിധികളടങ്ങിയ ഒരു കമ്മിറ്റി നിര്‍ബന്ധമായും രൂപീകരിക്കണം. യാത്രാ സൗകര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുതിന് ഒരു അധ്യാപകനെ നോഡല്‍ ഓഫീസറായി നിയമിക്കണം. സ്ഥാപനത്തിലെ ഓരോ കുട്ടിയുടെയും യാത്രാ സംവിധാനം ഏതെല്ലാമാണെന്ന് തരംതിരിച്ച് പ്രത്യേകം രജിസ്റ്റര്‍ സൂക്ഷിക്കണം. ഇതില്‍ കുട്ടികളുടെ പേര്, വിലാസം, ക്ലാസ്, രക്ഷിതാവിന്റെ പേര്, മൊബൈല്‍ നമ്പര്‍, ഉപയോഗിക്കുന്ന യാത്ര സംവിധാനം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വേണം. സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് എടപ്പാളിലുള്ള ഡ്രൈവേഴ്‌സ് ട്രൈനിങ് ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലനം നിര്‍ബന്ധമാണ്. ഡ്രൈവര്‍മാര്‍ക്ക് ഈ പരിശീലനം ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടത് സ്ഥാപന മേധാവികളുടെ ഉത്തരവാദിത്വമാണ്.
കുട്ടികളുടെ യാത്രയ്ക്കായി ഉപയോഗിക്കുന്ന മുഴുവന്‍ വാഹനങ്ങളുടെയും രേഖകള്‍ ശരിയാണെ് സ്ഥാപന മേധാവി ഉറപ്പു വരുത്തണം. രേഖകളുടെ പകര്‍പ്പുകള്‍ സ്‌കൂളില്‍ സൂക്ഷിക്കുകയും വേണം. സ്ഥാപനത്തിനായി ഉപയോഗിക്കു ബസ്സുകള്‍, മറ്റു കോട്രാക്റ്റ് ക്യാരേജുകള്‍, ഒാേട്ടാറിക്ഷകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തി നിശ്ചിത മാതൃകയില്‍ പ്രധാനാധ്യാപകന്‍, ഗതാഗത ചുമതലയുള്ള അധ്യാപകന്‍, പി.ടി.എ പ്രതിനിധി എിവര്‍ ഒപ്പിട്ട സത്യവാങ്മൂലം ജൂണ്‍ അഞ്ചിനകം അതത് ആര്‍.ടി.ഒ / സബ് ആര്‍.ടി.ഒ ഓഫീസുകളിലും പൊലീസ് സ്റ്റേഷനിലും നല്‍കണം.
വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ യഥാസമയം നടത്തി സുരക്ഷിതത്വം ഉറപ്പു വരുത്തണം. ഡ്രൈവര്‍മാര്‍ക്ക് മതിയായ യോഗ്യതയും പ്രവൃത്തി പരിചയമുണ്ടെന്നും ഐ.ഡി.റ്റി.ആറില്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സ്ഥാപന മേധാവി ഉറപ്പു വരുത്തണം. വിദ്യാര്‍ഥികളെ കയറ്റി ഇറക്കുതിനും റോഡ് മുറിച്ചു കടത്തുതിനും എല്ലാ വാഹനത്തിലും ഡോര്‍ അറ്റന്റര്‍ / ആയമാരെ നിയമിച്ചിട്ടുണ്ടെന്ന് പ്രധാന അധ്യാപകരും നോഡല്‍ ഓഫീസറും ഉറപ്പു വരുത്തണം.
വിദ്യാര്‍ഥികളെ കുത്തിനിറച്ച് കൊണ്ട് പോകാന്‍ പാടില്ല. അമിത വേഗം തടയുതിനുള്ള വേഗപ്പൂട്ടുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പെര്‍മിറ്റില്ലാത്ത സ്വകാര്യ വാഹനങ്ങള്‍ കുട്ടികളെ കൊണ്ടു വരുന്നില്ലെന്നും ഉറപ്പാക്കണം. യാത്ര സംബന്ധിച്ച് വിദ്യാര്‍ഥികളുടെ പരാതി സ്‌കൂള്‍ സമിതി പരിശോധിക്കുകയും ആവശ്യമെങ്കില്‍ തുടര്‍ നടപടികള്‍ക്കായി പൊലീസ് / മോേട്ടാര്‍ വാഹന വകുപ്പ് അധികാരികള്‍ക്ക് കൈമാറുകയും വേണം.
പെര്‍മിറ്റ്, ഫിറ്റ്‌നസ്, ഇന്‍ഷൂറന്‍സ് എന്നിവയില്ലാത്തതും നികുതി അടയ്ക്കാത്തതുമായ ഏതെങ്കിലും വാഹനങ്ങള്‍ സ്‌കൂള്‍ അധികൃതരോ പി.ടി.എയോ മറ്റു കരാറുകാരോ കുട്ടികളുടെ യാത്രക്കായി ഉപയോഗിച്ചാല്‍ അധികൃതര്‍ക്കെതിരെ ദുരന്ത നിവാരണ നിയമമനുസരിച്ചും നടപടി സ്വീകരിക്കും.
ഡ്രൈവര്‍മാരുടെ ശ്രദ്ധയ്ക്ക്:
മതിയായ രേഖകളില്ലാത്തതും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതുമായ ഒരു വാഹനവും ഡ്രൈവര്‍മാര്‍ വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി ഉപയോഗിക്കരുത്. ഇങ്ങനെ ചെയ്താല്‍ നിയമാനുസൃത നടപടികള്‍ സ്വീകരിക്കും. വാഹനങ്ങള്‍ക്ക് അറ്റകുറ്റപണി ആവശ്യമാണെങ്കില്‍ അത് രേഖാമൂലം പ്രധാനാധ്യാപകരെ അറിയിക്കുകയും അതിന്റെ ഒരു പകര്‍പ്പ് ഡ്രൈവര്‍മാര്‍ സൂക്ഷിക്കുകയും വേണം. സമയ ബന്ധിതമായി അറ്റകുറ്റപണി നടത്തിയിട്ടില്ലെങ്കില്‍ അത്തരം വാഹനങ്ങള്‍ ഓടിക്കരുത്. ഇത് സംബന്ധിച്ച വിവരം അധികൃതരെ അറിയിക്കണം.
വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്:
വിദ്യാര്‍ഥികള്‍ക്ക് അവര്‍ യാത്ര ചെയ്യു സ്‌കൂള്‍ വാഹനത്തിന് മതിയായ രേഖകളും ഫിറ്റ്‌നസും ഉണ്ടോ എന്ന് സ്ഥാപന മേധാവിയില്‍ നിന്നോ നോഡല്‍ ഓഫീസറില്‍ നിന്നോ പരിശോധിച്ച് ഉറപ്പു വരുത്താവുന്നതാണ്. രക്ഷിതാക്കള്‍ക്കും ഇത് പരിശോധിക്കാവുന്നതാണ്. വാഹനത്തിന് മതിയായ രേഖകളും ഫിറ്റ്‌നസ്സും ഇല്ലാത്തതാണെങ്കില്‍ മോ’ോര്‍ വാഹന വകുപ്പിനേയോ പൊലീസിനേയോ ഉടന്‍ വിവരമറിയിക്കണം. ആര്‍.ടി.ഒ മലപ്പുറം 04832734924, സബ് ആര്‍.ടി.ഒ ഓഫീസ് പെരിന്തല്‍ണ്ണ 04933 220856, സബ് ആര്‍.ടി.ഒ ഓഫീസ് പൊന്നാനി 0494 2667511, സബ് ആര്‍.ടി.ഒ ഓഫീസ് തിരൂര്‍ 0494 2423700, സബ് ആര്‍.ടി.ഒ ഓഫീസ് തിരൂരങ്ങാടി 0494 2463000, സബ് ആര്‍.ടി.ഒ ഓഫീസ് നിലമ്പൂര്‍ 04931 226008
പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്:
അപകടകരമായ രീതിയില്‍ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിച്ചു പോകുന്നതോ വളരെ കൂടുതല്‍ കുട്ടികളെ വാഹനത്തില്‍ കയറ്റി പോകുതോ ശ്രദ്ധയില്‍പെട്ടാല്‍ മോേട്ടാര്‍ വാഹന വകുപ്പിനെയോ പൊലീസിനേയോ വിവരമറിയിക്കാവുതാണ്.
പരിശോധനയ്ക്ക് ഹാജരാക്കാത്ത വാഹനങ്ങള്‍ പാടില്ല:
മോേട്ടാര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിധേയമാക്കാത്ത വാഹനങ്ങള്‍ വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി ഉപയോഗിച്ചാല്‍ സ്ഥാപന മേധാവി, നോഡല്‍ ഓഫീസര്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാവും. ഇത്തരം വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നില്ലെന്ന് അധ്യാപകരും രക്ഷാകര്‍ത്യ സമിതിയും ഉറപ്പു വരുത്തണം.
ഡ്രൈവര്‍മാര്‍ക്ക് വിദഗ്ദ പരിശീലനം:
സ്‌കൂള്‍ വാഹനങ്ങളും മറ്റു ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളും ഓടിക്കു ഡ്രൈവര്‍മാര്‍ക്ക് എടപ്പാള്‍ കണ്ടകനത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവേഴ്‌സ് ട്രൈനിങ് ആന്‍ഡ് റിസേര്‍ച്ച് സെന്ററില്‍ അത്യാധുനിക സൗകര്യങ്ങളുപയോഗിച്ചുള്ള പരിശീലനം ലഭിക്കും. ഡ്രൈവര്‍മാര്‍ക്ക് ഇവിടത്തെ സേവനം ഉപയോഗപ്പെടുത്താവുതാണ്. റോഡപകടങ്ങള്‍ പരമാവധി കുറച്ച് പുതിയ ഒരു ട്രാഫിക് സംസ്‌കാരം രൂപപ്പെടുത്തുതിന് ഇവിടത്തെ പരിശീലനം സഹായകമാവും. ബന്ധപ്പെടാവു നമ്പര്‍ 0494 2100100.
സ്ഥാപനങ്ങളില്‍ പരിശോധന നടത്തും:
ഫിറ്റ്‌നസ് ഇല്ലാത്തതും മതിയായ രേഖകള്‍ ഇല്ലാത്തതുമായ വാഹനങ്ങള്‍ വിദ്യാര്‍ഥികളുടെ യാത്രയ്ക്കായി ഉപയോഗിക്കുന്നുണ്ടോ എന്നു കണ്ടെത്തുതിന് അടുത്ത അധ്യയന വര്‍ഷാരംഭം മുതല്‍ മോേട്ടാര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. ഇത്തരം വാഹനം ഉപയോഗിക്കുന്ന സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ. കെ. എം. ഷാജി അറിയിച്ചു.
മെയ് 24നു താലൂക്ക് തലത്തില്‍ സ്‌കൂള്‍ വാഹന പരിശോധന:
മെയ് 24നു ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹന പരിശോധന താലൂക്ക് തലത്തില്‍ നടത്തും. ഇതിനായി വാഹനങ്ങള്‍ അസ്സല്‍ രേഖകള്‍ സഹിതം എല്ലാ സ്ഥാപനങ്ങളും ഹാജരാക്കണം. 2017 ഏപ്രില്‍, മെയ് മാസങ്ങളില്‍ പരിശോധന നടത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച വാഹനങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ല.

Related Articles