കൊല്ലത്ത് നിന്നും കാണാതായ യുവതിയയെയും മകളെയും യുവാവിനൊപ്പം പള്ളിക്കലിൽ നിന്നും കണ്ടെത്തി

തേഞ്ഞിപ്പലം: കൊല്ലത്ത് നിന്നും കാണാതായ യുവതിയെയും 14 വയസ്സുള്ള മകളെയും യുവാവിനൊപ്പം മലപ്പുറം ജില്ലയിലെ പള്ളിക്കലില്‍ നിന്നും കണ്ടെത്തി. കൊല്ലം ഇരവിപുരം സ്വദേശി പ്രിന്‍സ് (27) നോടൊപ്പം പള്ളിക്കലില്‍ വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇവര്‍. ഏപ്രിൽ രണ്ടാം തിയതി ആണ് അമ്മയെയും മകളെയും കാണാതായത്.ഇതു സംബന്ധിച്ചു ബന്ധുക്കള്‍ കൊല്ലം അഞ്ചാലമൂട് പൊലിസില്‍ പരാതി നല്‍കുകയും ചെയ്തുരുന്നു.

പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെ പെണ്‍കുട്ടി കൊല്ലത്തുള്ള വീട്ടിലേക്ക് വാടക വീടിന്റെ ഉടമസ്ഥന്റെ മൊബൈല്‍ ഫോണില്‍ നിന്നും വിളിച്ചതാണ് ഇവരെ കണ്ടെത്താന്‍ പൊലിസിന് സഹായകരമായത്. ഫോണിന്റെ ഉറവിടം കണ്ടെത്തിയ അഞ്ചാലമൂട് പൊലിസ് പള്ളിക്കലിലെതുകയായിരുന്നു.തുടർന്ന് തേഞ്ഞിപ്പലം പൊലിസിന്റെ സഹായത്തോടെ വാടക വീട്ടില്‍ നിന്നും മൂന്ന് പേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

നിര്‍മ്മാണ ജോലി ചെയ്തു വരുന്ന യുവാവ് എട്ട് മാസത്തോളമായി ഭാര്യയോടൊപ്പം ഇവിടെ താമസിച്ചു വരുന്നു. ഭാര്യ നാട്ടില്‍ പോയ ശേഷമാണ് യുവതിയും മകളും ഇവിടെയെത്തുന്നത്. സഹോദരിയും മകളുമാണെന്നായിരുന്നു വീട്ടുടമസ്ഥനോടും അയല്‍വാസികളോടും പറഞ്ഞിരുന്നത്.

കൊല്ലത്ത് നിന്നെത്തിയ അഞ്ചാലമൂട് എ.എസ്.ഐ ജെയിംസ്, സി.പി.ഒ സതീഷ്, വനിതാ സി.പി.ഒ യു പ്രീത, തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനിലെ സി.പി.ഒ ശിഹാബുദ്ധീന്‍ പാറമ്മല്‍ എന്നിവര്‍ചേര്‍ന്നാണ് മൂവരെയും കസ്റ്റഡിയിലെടുത്തത്. ഇവരെ കോടതിയില്‍ ഹാജരാക്കിയതായും കേസിന്റെ അന്വേഷണ ചുമതല കൊല്ലം ഡി.വൈ.എസ്.പിക്കാണെന്നും അന്വാഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Related Articles