Section

malabari-logo-mobile

സ്‌കൂള്‍ കലോത്സവ സ്വര്‍ണ്ണ കപ്പ് കോഴിക്കോട് നിന്ന് കൊല്ലത്തേക്ക്

HIGHLIGHTS : School Art Festival Gold Cup from Kozhikode to Kollam

കോഴിക്കോട്:സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണ്ണ കപ്പ് കോഴിക്കോട് ജില്ലയില്‍ നിന്ന് ഘോഷയാത്രയായി കൊല്ലത്തേക്ക്. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മേയര്‍ ബീന ഫിലിപ്പ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ വിഭാഗം ജോയിന്റ് കമ്മീഷണറായ ഗിരീഷ് ചോലയിലിന് സ്വര്‍ണ്ണക്കപ്പ് കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ് കുമാര്‍ സ്വാഗതം പറഞ്ഞു. ആര്‍.ടി.ഡി സന്തോഷ് കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. യു കെ അബ്ദുല്‍ നാസര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. യുവജനോത്സവത്തിന് മാറ്റുരച്ച കലാ പ്രതിഭകളും എസ്.പി.സി, എന്‍.എസ്.എസ് വളണ്ടിയര്‍മാരും പങ്കെടുത്തു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!