HIGHLIGHTS : Scholarship: BPL certificate must be submitted
2024-25 അധ്യയന വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ബിപിഎൽ വഭാഗത്തിൽ അപേക്ഷിച്ച (90 ശതമാനത്തിൽ താഴെയും 85 ശതമാനത്തിന് മുകളിലും മാർക്ക് നേടിയ) വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് പരിഗണിക്കുന്നതിനായി കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ collegiateedu.kerala.gov.in, www.dcescholarship.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ച മാതൃകയിലുള്ള ബിപിഎൽ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട അധികാരികളിൽ നിന്നും (നഗരസഭാ സെക്രട്ടറി / ബ്ലോക്ക് വികസന ഓഫീസർ) ലഭ്യമാക്കി ജനുവരി 10 ന് മുൻപ് കോളേജ് പ്രിൻസിപ്പാളിന് സമർപ്പിക്കണം.
കോളേജുകളിൽ ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ക്രമപ്രകാരമായവ ലിസ്റ്റ് സഹിതം (പേര്, ക്ലാസ്, മാർക്ക്, ശതമാനം എന്നിവ രേഖപ്പെടുത്തിയ) കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്കോളർഷിപ്പ് വിഭാഗത്തിൽ ജനുവരി 20 ന് വൈകിട്ട് 5 മണിക്ക് മുൻപായി തപാൽ മുഖേനയോ / നേരിട്ടോ ലഭ്യമാക്കണം.
ക്രമപ്രകാരമല്ലാത്ത സാക്ഷ്യപത്രം, റേഷൻകാർഡ് മുതലായവ ബിപിഎൽ വിഭാഗത്തിൽ സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി പരിഗണിക്കില്ല. ഫോൺ: 9446780308, 9188900228.