കൊവിഡ് മൂന്നാം തരംഗം അടുത്തമാസത്തോടെയെന്ന് എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട്

ദില്ലി:കൊവിഡ് മൂന്നാം തരംഗത്തിന് ആഗസ്‌തോടെ തുടക്കമാകുമെന്ന് എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട്. സെപ്തംബറോടെ ഇത് പാരമ്യത്തിലെത്തും.’കൊവിഡ് 19: ദ റേസ് ടു ഫിനിഷിങ് ലൈന്‍’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ഓഗസ്റ്റ് രണ്ടാം വാരം മുതല്‍ രോഗികള്‍ ഉയര്‍ന്നു തുടങ്ങും സെപ്തംബര്‍ പകുതിയോടെ ഇത് പാരമ്യത്തിലെത്തിയ ശേഷം കുറഞ്ഞു തുടങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

24 മണിക്കൂറിനിടെ രാജ്യത്ത് ഇന്ന് 34,703 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 553 പേര്‍ മരിച്ചു.ഇതോടെ ആകെ കൊവിഡ് കേസുകള്‍ 3,06,19,932 ആയി. 4,03,281 ആണ് ആകെ മരണം.രോഗമുക്തി നിരക്ക് 97.17 ശതമാനം ആണ്. പ്രതിദിന കൊവിഡ് കേസുകളില്‍ തുടര്‍ച്ചയായി 54 ാം ദിവസവും കൊവിഡ് മുക്തമായവരുടെ എണ്ണമാണ് വര്‍ധിച്ചത്. 111 ദിവസത്തിനിടയില്‍ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗികളാണ് ഇന് റിപ്പോര്‍ട്ട് ചെയ്തത്.

Share news
error: Content is protected !!
Scroll to Top