പി എസ് ശ്രീധരന്‍ പിള്ള ഗോവ ഗവര്‍ണര്‍

ദില്ലി: ഗോവയുടെ പുതിയ ഗവര്‍ണറായി ബിജെപി നേതാവും മിസോറാം ഗവര്‍ണുമായിരുന്ന പി എസ് ശ്രീധരന്‍ പിള്ളയെ പ്രഖ്യാപിച്ചു. മിസോറാം ഗവര്‍ണര്‍ സ്ഥാനത്തേക്ക് എത്തുന്നത് ഡോ.ഹരിബാബു കമ്പംപാട്ടിയാണ്.

2019 നവംബറിലാണ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി നിയമിതനായത്. മിസോറാമിന്റെ പതിനഞ്ചാമത് ഗവര്‍ണ്ണറും ഈ ചുമതലയിലെത്തുന്ന മൂന്നാമത്തെ മലയാളിയുമായിരുന്നു ശ്രീധരന്‍ പിള്ള.

കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്നോടിയായി എട്ട് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. കര്‍ണാടക, മിസോറാം, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഗോവ, ത്രിപുര, ജാര്‍ഖണ്ഡ് , ഹരിയാന സംസ്ഥാനങ്ങളിലാണ് ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചത്.

Share news
error: Content is protected !!
Scroll to Top