സദാചാര പോലീസിങ് സാംസ്‌കാരിക കേരളത്തിന് അപമാനം, സുരേഷ് മാസ്റ്ററുടെ മരണത്തിനുത്തരവാദികളായ മുഴുവന്‍ പേരേയും അറസ്റ്റ് ചെയ്യണം; എഎ റഹീം

വേങ്ങര: ചിത്രകാരനും കലാസംവിധായകനും, അധ്യാപകനുമായ സുരേഷ് ചാലയിത്തിന്റെ മരണത്തിനുത്തരവാദികളായ മുഴുവന്‍ പേരേയും അറസ്റ്റ് ചെയ്യണമെന്ന് ഡിവിഎഫ്‌ഐ സംസ്ഥാന സക്രട്ടറി എഎ റഹീം. വേങ്ങര ചെനക്കലിലുള്ള സുരേഷിന്റെ വസതിയില്‍ കുടംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുയായിരുന്നു റഹീം.

സദാചാര പോലീസ് ചമയല്‍ സാസംക്കാരിക കേരളത്തിന് അപമാനമാണെന്നും ഇതിനെതിരെ സമൂഹ മനസാക്ഷിയാകെ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും റഹീം വ്യക്തമാക്കി.

സുരേഷിന്റെ അമ്മയും ഭാര്യയും മറ്റ് ബന്ധുക്കളും ഇപ്പോഴും ഭയപ്പാടിലാണെന്നും, മുഴുവന് പ്രതികളേയും വേഗത്തിലുള്ള നിയമ നടപടികള്‍ക്ക് വിധേയമാക്കണമന്നും നിയമപോരാട്ടത്തില്‍ ആ കുടുംബത്തിനോടൊപ്പം ഡിവൈഎഫ്‌ഐ കുടെയുണ്ടാകുമെന്നും എഎ റഹീം പറഞ്ഞു.

മണ്ഡലത്തിന്റെ എംഎല്‍എയും ലീഗ് നേതാവുമായ കുഞ്ഞാലിക്കുട്ടി സ്ഥലം സന്ദര്‍ശിക്കുന്നതിന് ഇതുവരെ തയ്യാറായിട്ടില്ലെന്നും റഹീം പറഞ്ഞു.

Share news
error: Content is protected !!
Scroll to Top