പാലക്കാട്: ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെ യുവാവ് പാലക്കാട് റെയില്‍വേ പോലീസിന്റെ പിടിയിലായി
പരപ്പനങ്ങാടി സദ്ദാംബീച്ച് സ്വദേശി അബ്ദുല്‍ റഷീദ്(31) ആണ് പിടിയിലായത്. അഞ്ച് കിലോ കഞ്ചാവാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്.
വിശാഖപ്പട്ടണത്തു നിന്നാണ് ഇയാള്‍ കഞ്ചാവ് വേടിച്ചിരിക്കുന്നത്.
പരപ്പനങ്ങാടിയുടെ തീരദേശ മേഖലയില്‍ കഞ്ചാവിന്റെ ചില്ലറ വില്‍പ്പനക്കായി ഇയാള്‍ കൗമാരക്കാരെ ഉപയോഗിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്.
റെയില്‍വേ ഇന്‍സ്‌പെക്ടര്‍ പി.വി. രമേശ്, എസ്‌ഐ മാരായ അന്‍ഷാദ്, എം.സുനില്‍, എഎസ്‌ഐ ജോസ് സോളമന്‍, സീനിയര്‍ സിപിഒമാരായ കെ. സതീശന്‍, ശിവകുമാര്‍, എംഎ ഹരിദാസ്, അജീഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് റഷീദിനെ പിടികൂടിയത്.




